49കാരി വിവാഹിതയായി.. വിവാഹം കഴിച്ചത്…

പലപ്പോഴും ഒറ്റപ്പെടലുകൾ നമ്മളെ വിചിത്രമായി ചിന്തിപ്പിക്കും. അങ്ങനെ ഒരു വിചിത്രമായ വിവാഹത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു 49കാരി തന്റെ പുതപ്പിനെ വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഈ വ്യത്യസ്തമായ വിവാഹം നടന്നത്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ഇപ്പോള്‍ ഈ യുവതിയുടെയും പുതപ്പിന്റെയും വിവാഹം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്.

യുകെയിലെ പാസ്‌കല്‍ സെലിക് എന്ന യുവതി 2019- ലാണ് വിവാഹിതയാവാന്‍ ആലോചിക്കുന്നത്. അവള്‍ വരനായി തീരുമാനിച്ചത് സ്വന്തം പുതപ്പിനെയാണ് . കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും പാസ്‌കലിന് അത് അങ്ങനെയല്ല. വിവാഹം ഗംഭീരമായി ആഘോഷിക്കാന്‍ തന്നെ പാസ്‌കല്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും അവിടെയെത്താമെന്ന ഒരു തുറന്ന ക്ഷണമാണ് പാസ്‌കല്‍ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നല്‍കിയത്. ‘ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ ആഴത്തിലുളള വിശ്വസ്തമായ ബന്ധം തന്റെ പുതപ്പിനോടാണ്. അത് തനിയ്ക്കുവേണ്ടി എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാവും, നിറയെ സ്‌നേഹത്തോടെ തന്നെ പുണരാനായി’ എന്നാണ് പാസ്‌കല്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു വിവാഹം നടന്നത്. പാട്ടും ആഘോഷവുമെല്ലാമുളള ചടങ്ങിൽ, പാസ്‌കലിന്റെ ആഗ്രഹം പോലെതന്നെ വിവാഹം കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. അന്നേ ദിനം പാസ്‌കല്‍ ഒരു നൈറ്റ്ഗൗണും സ്ലിപ്പറുമെല്ലാമായിരുന്നു ധരിച്ചത്. വിരുന്നിനു വന്ന അതിഥികളോടും പാസ്‌കല്‍ തന്നെ പോലെ നൈറ്റ്​ഗൗണുകൾ ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ഒരു ഇവന്റ് ഓര്‍ഗനൈസറുടെ സഹായവും പാസ്‌കല്‍ തെരഞ്ഞെടുത്തിരുന്നു.

ഫെബ്രുവരി 14നോട് അടുത്ത ദിവസമായിരുന്നു പാസ്‌കലിന്റെ വിവാഹം നടന്നത്. സിംഗിളായി ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ വിഷമങ്ങളകറ്റാനുമുളള ഒരു അവസരം കൂടിയായിരുന്നു തന്റെ വ്യത്യസ്തമായ വിവാഹമെന്നാണ് പാസ്‌കല്‍ പറയുന്നു. അതേസമയം പുതപ്പിനെ വിവാഹം ചെയ്തശേഷം ജോണിയെന്ന ബോയ് ഫ്രണ്ട് പാസ്‌കലിന്റെ ജീവിതത്തിലെത്തി. എന്നാല്‍ ജോണി ഇതുവരെയും തന്റെ പുതപ്പിനോട് അസൂയയോ പൊസസീവോ കാണിച്ചിട്ടില്ലെന്നും താനും പുതപ്പുമായുളള ബന്ധം വളരെ സൗഹൃദപരമാണെന്ന് ബോയ് ഫ്രണ്ടിന് അറിയാമെന്നും പാസ്‌കല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button