സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം..നിരവധിപേർക്ക് പരുക്ക്..യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്….
പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരുക്ക്.കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്.ഇടിയിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.