സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കുവാന്‍ നിയമമില്ല…. നിന്നു യാത്ര ചെയ്യാമെന്ന് കണ്ടക്ടറോട് സമ്മതിക്കണം…..
സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ എഴുന്നേല്‍പ്പിക്കുവാന്‍ നിയമമില്ല. യാത്രാമധ്യേ കെ.എസ്.ആര്‍.ടി.സി ബസില്‍ തനിക്കു സീറ്റ് വേണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെടുവാന്‍ ഒരു സ്ത്രീക്കും അവകാശമില്ല. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സ്ത്രീകള്‍ക്ക് സംവരണം അനുവദിച്ചിട്ടുള്ളത്.
ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളില്‍ സ്ത്രീകള്‍ക്കായി വലതുവശം മുന്‍പിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തില്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായി 3 സീറ്റുളള ഒരു വരി ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. ഈ സീറ്റുകളില്‍ സ്ത്രീകള്‍ക്കു മുന്‍ഗണന മാത്രമാണുള്ളത്.
യാത്രയുടെ ഇടയില്‍ സ്ത്രീകള്‍ കയറിയാല്‍ മുന്‍ഗണനാ സീറ്റില്‍ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ല. പുരുഷന്‍മാര്‍ ഇടയില്‍ ഇറങ്ങുകയാണെങ്കില്‍ നില്‍ക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുന്‍ഗണന. യാത്രയ്ക്കിടയില്‍ കയറുന്ന സ്ത്രീ സീറ്റ് ഒഴിവില്ലെങ്കില്‍ നിന്നു യാത്ര ചെയ്യാന്‍ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം. അതിന് ശേഷം മാത്രമേ ടിക്കറ്റ് നല്‍കാവൂ. ഇതാണ് നിയമം. ഈ നിയമം എല്ലാവരും പാലിക്കുന്നില്ല, എന്നല്ല പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. മറ്റൊന്ന്, കോടതി ഉത്തരവു പ്രകാരം ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നല്‍കിയ ഒരു യാത്രക്കാരനെ ഇടയില്‍ എഴുന്നേല്‍പ്പിക്കും.