സ്കൂളിൽ വിദ്യാർത്ഥിനികൾ അലറിക്കരയുന്നു…
സ്‌കൂളിൽ അകാരണമായി നിലവിളിച്ച് കരഞ്ഞ് വിദ്യാർത്ഥിനികൾ.വിദ്യാർത്ഥിനികൾ കൂട്ടത്തോടെ നിലവിളിച്ച് അസ്വഭാവികമായി പെരുമാറുകയായിരുന്നു. രാവിലെ വിദ്യാർത്ഥികൾ കൂട്ടമായി കരയുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. ചില പെൺകുട്ടികൾ കരഞ്ഞ് തളർന്ന് അബോധാവസ്ഥയിൽ കിടക്കുന്നതും ചിലർ ഉച്ചത്തിൽ നിലവിളിക്കുന്നതും കാണാം. അദ്ധ്യാപകർ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടികൾ ഉച്ചത്തിൽ കരച്ചിൽ തുടരുകയായിരുന്നു. കുട്ടികളെ രക്ഷിതാക്കളുടെ ഒപ്പം പറഞ്ഞയച്ചാണ് സ്‌കൂൾ അധികൃതർ താൽക്കാലം പ്രശ്‌നം പരിഹരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. ഡോക്ടർമാരുടെ വിദഗ്ധ സംഘം സ്‌കൂളിലെത്തും. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.