സ്കൂളിൽ മുളകുപൊടി ചേർത്ത ചോറ് നൽകി..വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം…

സ്‌കൂളിൽ വിദ്യാർഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ്.വിദ്യാർത്ഥികൾ അവരുടെ പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി.വിളമ്പിയ ദാൽ രുചിയില്ലെന്ന് കണ്ടതിനെ തുടർന്ന് നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെ പോയെന്നാണ് അധ്യാപകർ പറയുന്നത്. ഇതേക്കുറിച്ച് കുട്ടികൾ അധ്യാപകരോടും അവിടെയുണ്ടായിരുന്ന ഗ്രാമീണരോടും പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ചില വിദ്യാർഥികൾക്ക് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ് നൽകിയത്.

ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഹൈദരാബാദിൽ നിസാമാബാദ് ജില്ലയിലെ കോത്തഗിരി മണ്ഡലത്തിലെ അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.

Related Articles

Back to top button