സ്‌കൂളിലേക്ക് പോയ പെൺകുട്ടികൾ… മൂന്നുദിവസത്തോളം കാണാതായി… തിരച്ചെത്തിയപ്പോൾ പുറത്തുവരുന്നത് കണ്ണിൽ നനവ് പടർത്തുന്ന കഥ…

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി മൂന്നുദിവസത്തോളം കാണാതായ സഹപാഠികളായ അര്‍ച്ചനയെയും അഹല്യയെയും ഇന്ന് രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ കുട്ടികൾക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ബന്ധുക്കളും പോലീസും. എന്നാൽ, കുട്ടികൾ എന്തിനാണ് നാട് വിട്ടതെന്ന് അറിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണിൽ നനവ് പടർന്നു.കേസ് അന്വേഷിച്ച പൊലീസ് പറയുന്നത് ഇങ്ങനെ- ഇടുക്കി ഏലപ്പാറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന അഹല്യയും അര്‍ച്ചനയും പോയത് ശിവകാശിയിലേക്കാണ്. ഇവരില്‍ ഒരാളുടെ പിതാവിനെ തേടിയായിരുന്നു യാത്രയെന്നുമാണ് സൂചന. അഹല്യ അമ്മയുടെ അച്ഛന്‍ ബാലകൃഷ്ണനൊപ്പമാണ് താമസിച്ചിരുന്നത്.അഹല്യയുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മകളെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.പിതാവ് ശിവകാശിയില്‍ താമസിക്കുണ്ടെന്ന് അഹല്യ നേരത്തെ മനസ്സിലാക്കിയിരുന്നു. പിതാവിനെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ കൂടെ വരാമെന്ന് അര്‍ച്ചന സമ്മതിക്കുകയായിരുന്നെന്നാണ് അഹല്യയുടെ വിവരണത്തില്‍ വ്യക്തമായിട്ടുള്ളത്. അഹല്യയുടെ കഴുത്തില്‍ക്കിടന്നിരുന്ന സ്വര്‍ണ്ണമാല ഏലപ്പാറയിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ 14500 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇതില്‍ 9500 രൂപയ്ക്ക് മൊബൈല്‍ വാങ്ങി. ബാക്കി തുകകൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്.ആദ്യം തിരുവനന്തപുരത്തിന് ബസ്സ് കയറി. ഇവിടെ നിന്നും കന്യാകുമാരി വഴി ശിവകാശിയില്‍ എത്തി. ഇവിടെ പറ്റുന്നപോലെ അന്വേഷിച്ചെങ്കിലും അഹല്യയുടെ പിതാവിനെ കണ്ടെത്താനായില്ല. ഇതോടെ ഇവിടെ നിന്നും കമ്പം തേനി വഴി നാട്ടിലെത്തുന്നതിനായി പെണ്‍കുട്ടികളുടെ നീക്കം. ഇതിനിടയില്‍ ഇന്ന് രാവിലെ കട്ടപ്പന ബസ്സ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ കുട്ടികളെ അന്വേഷണ സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയുകയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു.

Related Articles

Back to top button