സ്കാനിങ് റിപ്പോര്‍ട്ട് നൽകിയില്ല ..വണ്ടാനം മെഡിക്കല്‍ കോളജില്‍ തുടർ ചികിത്സ വൈകിപ്പിച്ചതായി പരാതി…

അമ്പലപ്പുഴ: തലക്ക് പരുക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയ യുവതിയുടെ സ്കാനിങ് റിപ്പോര്‍ട്ട് യഥാസമയം നല്‍കാതെ തുടര്‍ ചികിത്സ താമസിപ്പിച്ചതായി പരാതി.ഒരാഴ്ച കഴിഞ്ഞിട്ടും സ്കാനിങ് ഫലം ലഭിക്കാതെ വന്നതോടെ എത്തിയ രോഗിയുടെ മാതാവിനോട് തിരക്കായതിനാല്‍ ശരിയായ രീതിയില്‍ സ്കാനിങ് ചെയ്യാനായില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
പുറക്കാട് പഞ്ചായത്തിൽ 4-ാം വാർഡിൽ കരൂർ തൈപ്പറമ്പിൽ വീട്ടിൽ അഞ്ജുമോള്‍(24) ന് ആണ് ദുരനുഭവമുണ്ടായത്. ഇതു സംബന്ധിച്ച് രോഗിയുടെ മാതാവ് സന്ധ്യ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

ജനൽപാളി തലക്ക് തട്ടി പരുക്കേറ്റ അഞ്ജുമോളെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ കഴിഞ്ഞ 10നാണ് പ്രവേശിപ്പിച്ചത് ചികിത്സയുടെ ഭാഗമായി രണ്ടു സി.റ്റി സ്‌കാൻ ചെയ്‌തിരുന്നു. 15ന് രാത്രി 11 മണിക്ക് എം.ആര്‍.ഐ സ്‌കാൻ ചെയ്‌തു. സ്‌കാൻ ചെയ്‌തു കഴിഞ്ഞപ്പോൾ ലാബിൽ നിന്ന് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ് റിസൾട്ട് തരാമെന്നായിരുന്നു.പിറ്റേ ദിവസം ഡിസ്ചാര്‍ജ് ചെയ്‌തതോടെ രോഗി വീട്ടിലേക്ക് പോയി.നാലു ദിവസം കഴിഞ്ഞ് എത്തി സ്കാനിങ് റിസള്‍ട്ട് ചോദിച്ചപ്പോൾ ആയിട്ടില്ലെന്നാണ് പറഞ്ഞത്. 23ന് രാവിലെ അന്വേഷിച്ചപ്പോൾ 10 മണിക്ക് ഫോണില്‍ വിളിച്ചുപറയാമെന്ന് അറിയിച്ചു. 10 മണിയായപ്പോൾ ലാബിൽ നിന്ന് വിളിച്ചു പറഞ്ഞത് രോഗിയെ ഒന്നു കൂടി സ്‌കാൻ ചെയ്യണമെന്നാണ്.ഇനിനായി ഈ മാസം 27ന് വരണമെന്നും അന്ന് തന്നെ റിസള്‍ട്ട് തരാമെന്നും പറഞ്ഞു.
ഇതിൽ സംശയം തോന്നിയ രോഗിയുടെ മാതാവും ബന്ധുക്കളും സ്കാന്‍ ചെയ്‌ത ഡോക്ടറെ സമീപിച്ചു. അന്ന് രാത്രി രോഗിയുടെ ഒരു ഭാഗം മാത്രമേ സ്‌കാൻ ചെയ്യാൻ കഴിഞ്ഞുള്ളുവെന്നും ബാക്കി ചെയ്യാൻ തനിക്ക് തിരക്കായിപ്പോയി എന്നുമാണ് ഡോക്ടര്‍ മറുപടി നല്‍കിയത്.ശരിയായ റിസള്‍ട്ട് ലഭിക്കാതെ വന്നതോടെ അഞ്ജുവിന്‍റെ തുടര്‍ചികിത്സയെ ബാധിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി

Related Articles

Back to top button