സൈന്യത്തിന്റെ കൈകളിൽ ബാബു സുരക്ഷിതൻ
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെയും കൊണ്ട് ദൗത്യ സംഘം മല മുകളിലെത്തി. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചാണ് മുകളിലേക്ക് കൊണ്ടുവന്നത്. ബാബുവിന് രക്ഷാദൗത്യ സംഘം ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ബാല എന്ന സൈനിക ഉദ്യോഗസ്ഥനാണ് കയറിലൂടെ തൂങ്ങിയിറങ്ങി വെള്ളമെത്തിച്ചശേഷം ബാബുവിനെ മുകളിലേക്ക് എത്തിക്കുവാനുള്ള ദൗത്യം ഏറ്റെടുത്തത്. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്. സൈനികര്‍ ബാബുവുമായി സംസാരിക്കുകയും ഭക്ഷണക്കിറ്റ് നല്‍കുകയും ചെയ്തു. ശേഷം ബാബുവിന് പ്രാഥമിക ചികിത്സ നൽകി. ഇയാളെ ഹെലികോപ്റ്റർ വഴി കഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കും
ബാബുവിനെ രക്ഷിച്ച് ഉടന്‍ താഴെയെത്തിക്കുമെന്ന പ്രതീക്ഷയില്‍ മലയുടെ അടിവാരത്ത് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ സംഘവും ആംബുലന്‍സും ഡോക്ടര്‍മാരും അതീവ ജാഗ്രതയോടെ താഴെ തുടരുകയാണ്.