സെമിത്തേരിയിലെ ആ കാഴ്ച കണ്ട് യുവാവ് ഞെട്ടി… കല്ലറയിൽ നിന്നും….
സെമിത്തേരി എന്ന് പറയുമ്പോൾ തന്നെ പലർക്കും പേടിയാണ്. അങ്ങനെ ഒരു സെമിത്തേരി സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് ഇപ്പോൾ പങ്കുവെക്കുന്നത്. 100 വർഷമെങ്കിലും പഴക്കമുള്ള ഒരു ശവക്കല്ലറ. നോക്കിയപ്പോൾ കല്ലറക്കുള്ളിൽ നിന്ന് എന്തോ പുറത്തേക്ക് വരുന്നു. ആ കാഴ്ച അയാളിൽ പേടി ഉണർത്തി. സൂക്ഷിച്ച് നോക്കിയപ്പോൾ കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന മുടി.
ഇതിന്റെ ഒരു ടിക്ടോക് വീഡിയോയ്ക്ക് 1.5 മില്ല്യൺ കാഴ്ചക്കാരുണ്ടായി. ജോയൽ മോറിസൺ എന്നയാളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യമായി ആ കാഴ്ച കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി എന്നാണ് ജോയൽ പറഞ്ഞത്. സാക്രമെന്റോയിലെ സെന്റ് ജോസഫ് കാത്തലിക് സെമിത്തേരിയിൽ വച്ചാണ് ഈ കാഴ്ച ജോയൽ കണ്ടത്.
ആദ്യം ഇതെന്താണ് എന്ന് മനസിലായില്ലെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ മനുഷ്യന്റെ മുടി കല്ലറയിൽ നിന്നും പുറത്തേക്ക് വരുന്നതാണ് എന്ന് മനസിലായി എന്ന് ജോയൽ പറയുന്നു. 100 വർഷമെങ്കിലും പഴക്കമുണ്ട് ഈ കല്ലറയ്ക്ക്. കാലപ്പഴക്കം കൊണ്ടും മറ്റും പലയിടങ്ങളിലും വിള്ളലുകളും പൊട്ടലുകളും ഉണ്ട്. ആദ്യത്തെ പേടിയും ഞെട്ടലും മാറിയപ്പോൾ താൻ പിന്നെ ആലോചിച്ചത് മരിച്ചവരുടെ കുടുംബക്കാരെ കുറിച്ചാണ്. സെമിത്തേരി ശരിക്ക് പരിപാലിക്കപ്പെടുന്നില്ല. മരിച്ചവരും അവരുടെ കുടുംബവും അതുവഴി അവഹേളിക്കപ്പെടുകയാണ് എന്നാണ് ജോയലിന്റെ പക്ഷം.
പല മൃഗങ്ങളും അതുവഴി പാഞ്ഞുനടക്കുകയും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയുമാണ് എന്ന് ജോയൽ പറയുന്നുണ്ട്. ഏതായാലും ജോയൽ ടിക്ടോക്കിൽ പങ്കിട്ട വീഡിയോയ്ക്ക് അനേകം പേരാണ് കമന്റുകളുമായി എത്തിയത്. ആകെ പേടിച്ച് പോയി എന്ന് തന്നെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വലിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായാൽ ഇത് സംഭവിക്കുമെന്നും ശവശരീരം വരെ ഇങ്ങനെ പൊങ്ങിവരും എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ, ജോയലിന്റെ അഭിപ്രായത്തിൽ അതിന്റെ അടുത്തായി വലിയ ഒരു മരം വളരുന്നുണ്ട്. അതിന്റെ വേര് ഇറങ്ങിയപ്പോൾ കല്ലറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ഉണ്ടായ വിടവിലൂടെ അണ്ണാനെപ്പോലുള്ള ജീവികൾ അകത്തോട്ടും പുറത്തോട്ടും ഓടിയിട്ടുണ്ടാവാം. അതുപോലെ ജീവികൾ മുടിയിൽ കൂട് വയ്ക്കാൻ ശ്രമിച്ചിരിക്കാം എന്നും അയാൾ അഭിപ്രായപ്പെട്ടു.