സുരേഷ് ഗോപിയുടെ വിജയം..ശൂലം കവിളിൽ തറച്ച് വഴിപാട്…

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ശൂലം കവിളിൽ തറച്ച് വഴിപാട് നടത്തി പ്രവർത്തകൻ.ചിയ്യാരം സ്വദേശി സന്തോഷാണ് ആറടിയോളം നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.74,686 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. എൽഡിഎഫിന്‍റെ വി എസ് സുനിൽ കുമാറിനെയും യുഡിഎഫിന്‍റെ കെ മുരളീധരനെയും തോൽപ്പിച്ചാണ് തൃശ്ശൂരിൽ ബിജെപി അക്കൌണ്ട് തുറന്നത്.

Related Articles

Back to top button