സിദ്ധാർഥ് കൊലക്കേസിലെ പ്രതിയുടെ അച്ഛനെ മരിച്ചനിലയിൽ കണ്ടെത്തി….
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ പതിനൊന്നാം പ്രതിയായ ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി.പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനെ(55) യാണ് വീട്ടിലെ മുറിയിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിള്ളപ്പെരുവണ്ണ ഗവ. എൽപി സ്കൂൾ അധ്യാപകനാണ് വിജയൻ. ഭാര്യ മേരി മിറാൻഡ ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ്. ഇവർക്ക് ഒരു മകൾകൂടിയുണ്ട് .സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.