സാമൂഹ്യസുരക്ഷാ പെൻഷനിലെ കേന്ദ്ര വിഹിതം…ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റെന്ന് ധനവകുപ്പ്…
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധന വകുപ്പ് അറിയിച്ചു. സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത ശീർഷകങ്ങളിൽ നിന്ന് രണ്ടു ബില്ലുകളായാണ് അനുവദിക്കുന്നത്. സംസ്ഥാന വിഹിതം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്ര വിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നത് കൊണ്ടുള്ള തെറ്റിദ്ധാരണയാണിത്. സംസ്ഥാന വിഹിതം ഗുണഭോക്താവ് നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്ര വിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക.