സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ചു..15 മരണം..നിരവധിപേർക്ക് പരുക്ക്…

വാനും ബസും കൂട്ടിയിടിച്ച് വൻ അപകടം.അപകടത്തിൽ 15 പേർ മരിച്ചതായും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്.കുട്ടികളും സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.ഉത്തർപ്രദേശിലെ ആഗ്ര – അലിഗഡ് ദേശീയപാതയിൽ ഹാഥറസിനു സമീപമാണ് സംഭവം. ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് മരിച്ചത്. ഹത്രസിൽ നിന്ന് സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വാനിൽ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴ കാരണം കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി അടിയന്തര സഹായം പ്രഖ്യാപിച്ചു.

Related Articles

Back to top button