സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍…അതീവ ജാഗ്രത..
സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത. ജിരിബാം ജില്ലയില്‍ വെടിവെയ്പ് തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം തുടരുന്ന പ്രദേശങ്ങളില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.ഇന്നലെ ജിരിബാം ജില്ലയില്‍ കുക്കി, മെയ്‌തേയി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പതിനാറ് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഡ്രോണ്‍, റോക്കറ്റ് ആക്രമങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയതായി മണിപ്പൂര്‍ പൊലീസ് വ്യക്തമാക്കി.