ശ്വാസതടസ്സം… ഒന്നരവയസ്സുകാരനെ പരിശോധിച്ചപ്പോൾ….
ശ്വാസതടസ്സം കാരണം ഒന്നരവയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ചപ്പോൾ കുട്ടി എൽ.ഇ.ഡി. ബൾബ് വിഴുങ്ങിയന്ന് കണ്ടെത്തി. ഒന്നരവയസ്സുകാരനെ എഗ്‌മൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഘ്‌നേഷിന്റെ മകൻ ഭുവേന്ദ്രനെയാണ് ആശുപത്രിയിലാക്കിയത്. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ചെറിയ എൽ.ഇ.ഡി ബൾബ് വിഴുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ വയറിനുള്ളിൽ ബൾബിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.