ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു… ലോക്ഡൗണ്‍….
ശ്വാസകോശ സംബന്ധമായ അജ്ഞാത രോഗം പടരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം പടരുന്ന ഈ സാഹചര്യത്തില്‍ ഉത്തരകൊറിയന്‍ തലസ്ഥാന നഗരമായ പോംഗ്യാങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേയ്ക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
നഗരത്തിലെ താമസക്കാര്‍ ഞായറാഴ്ച വരെ വീടുകളില്‍ തുടരാനും ഓരോ ദിവസവും ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയമാകാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്താണ് അസുഖം എന്ന് കൊറിയന്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ കോവിഡിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ലോക്ഡൗണ്‍ സംബന്ധിച്ച വാര്‍ത്തകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.