ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിൽ എത്തി… യുവതിയുടെ വായിൽ നിന്നും….
ശാരീരിക അസ്വസ്ഥതയുമായി യുവതി ആശുപത്രിയിൽ എത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ വായിൽ നിന്നും നാല് അടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവതി ഉറങ്ങിക്കിടക്കുമ്പോൾ വായിലൂടെ പാമ്പ് ഉള്ളിലേക്ക് കടന്നു എന്നാണ് നിഗമനം. യുവതിയെ മയക്കി കിടത്തിയ ശേഷം വായിക്കുള്ളിലൂടെ ഉപകരണം കടത്തി പാമ്പിനെ ഡോക്ടർ വലിച്ചു പുറത്തെടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ ഡോക്ടർമാർ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ഉടൻതന്നെ ഡോക്ടർമാർ യുവതിയെ മയക്കി കിടത്തി വായിലൂടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. യുവതിയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.