വർഷങ്ങളായുള്ള പ്രണയം.. ബ്രേക്കപ്പ്… പിന്നാലെ യുവാവിനെ തേടി എത്തിയത്….
പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്നവരാണ് ഏറെയും. പലരും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ കടക്കും. ഇത്തരം വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ പ്രണയം തകർന്ന് വിഷമത്തിൽ അകപ്പെട്ട യുവാവിന്റെ ജീവിതം മാറിമറിഞ്ഞ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വർഷങ്ങളായി ഒരു പെൺകുട്ടിയുമായി യുവാവ് പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും സ്വപ്നം കണ്ട് നടന്ന യുവാവിനെ കാത്തിരുന്നത് പക്ഷേ ബ്രേക്കപ്പും. പെൺകുട്ടി റിലേഷൻഷിപ്പ് അവസാനിപ്പിച്ചത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു യുവാവിന്. ഈ അവസരത്തിൽ ആയിരുന്നു യുവാവിന്റെ ഭാഗ്യപരീക്ഷണം. അതും ബ്രേക്കപ്പ് ആയ അതേ തീയതിയിലുള്ള ടിക്കറ്റ് നമ്പർ ആയിരുന്നു എടുത്തതും. ഉത്തര തായ്‌വാനിലാണ് സംഭവം.
ഒടുവിൽ ഫലം വന്നപ്പോൾ ഒരു മില്യണ്‍ തായ്‌വാന്‍ ഡോളർ യുവാവിന് സ്വന്തം. അതായത് 26 ലക്ഷം രൂപയില്‍ അധികം വരും ഇത്. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് യുവാവ് ഇപ്പോൾ. അടുത്തിടെ ആണ് തായ്‌വാന്‍ ലോട്ടറി 20 മില്യണിന്റെ സൂപ്പര്‍ റെഡ് എന്‍വലപ്പ് സ്‌ക്രാച്ച് കാര്‍ഡ് പുറത്തിറക്കിയത്. ഈ ലോട്ടറി ആയിരുന്നു യുവാവ് എടുത്തിരുന്നത്. എന്തായാലും കാമുകി വിട്ടുപോയ ദിനം തന്റെ ഭാഗ്യമാണെന്ന് ഈ സംഭവത്തോടെ യുവാവിന് മനസ്സിലായി എന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.