വീണ്ടും സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്ലാൻ..കാറിനു നേരെ ആക്രമണം നടത്താൻ നീക്കം..അറസ്റ്റ്…
സൽമാൻ ഖാനെ അപായപ്പെടുത്താൻ വീണ്ടും ശ്രമം.സല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവുമാണ് വീണ്ടും ശ്രമം നടത്തിയത്.എന്നാൽ പദ്ധതി മുംബൈ പോലീസ് പൊളിച്ചു.എ.കെ. 47 തോക്കുകള്‍ ഉപയോഗിച്ച് താരത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കാനുള്ള പദ്ധതിയാണ് പൊലീസിന്റെ കൃത്യമായ ഇടപെടൽ കൊണ്ട് ഇല്ലാതായത്.ആക്രമണത്തിന് പദ്ധതിയിട്ട നാലുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും എകെ 47 തോക്കുകളും എത്തിച്ചു. താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചു. സല്‍മാനെതിരെ പ്രായപൂർത്തിയാകാത്ത ആള്‍ക്കാരെ ഉപയോഗിച്ചും ആക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്.. ഏപ്രില്‍ 14-ന് ബൈക്കിലെത്തിയ സംഘം ബാന്ദ്രയിലെ സല്‍മാന്റെ വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തിരുന്നു. ഇതിന് പിറകെയാണ് കൊലപാതകം ലക്ഷ്യമിട്ട് പുതിയ പദ്ധതി.