വീട് നവീകരിക്കുന്നതിനിടെ യുവാവിനെ കാത്തിരുന്നത്….

ഫേസ്‍ബുക്കിൽ പരസ്യം കണ്ടതിനെ തുടർന്നാണ് യുവാവ് വീട് വാങ്ങിയത്. അതിന് മുമ്പ് ഏകദേശം 40 വർഷത്തോളം ഈ വീട് ഒഴിഞ്ഞ് കിടക്കുകയായിരുന്നത്രെ. ​എന്നാൽ ഈ വീട് നവീകരിക്കുന്നതിനിടെ യുവാവിന് കിട്ടിയത് 47,000 പൗണ്ടിന്റെ അതായത് ഏകദേശം 46.5 ലക്ഷം രൂപ വരുന്ന നോട്ടുകളാണ്. തന്റെ വീടിന്റെ ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ആറ് ചെറുകാനുകളിലായിട്ടായിരുന്നു നോട്ടുകൾ ഉണ്ടായിരുന്നത്. ആ പണം മാറ്റുന്നതിന് വേണ്ടി ബാങ്കിൽ പോയതോടെ ടോണോ പിനീറോ എന്ന സ്പാനിഷ് ബിൽഡറുടെ സന്തോഷമെല്ലാം തീർന്നു. ടോണോ കണ്ടെത്തിയതെല്ലാം ചില പഴയ നോട്ടുകൾ ആയിരുന്നു. അവ സ്വീകരിക്കുന്നത് ബാങ്ക് ഓഫ് സ്പെയിൻ നേരത്തെ തന്നെ നിർത്തിയിരുന്നു. 20 വർഷം മുമ്പ് 2002 -ലാണ് ഒമ്പത് ദശലക്ഷം പെസെറ്റ നോട്ടുകൾ നിർത്തലാക്കിയതായി ബാങ്ക് ഓഫ് സ്പെയിൻ അറിയിച്ചത്.

ഈ വാർത്ത കേട്ടതോടെ ടോണോ ആകെ നിരാശനായി. പണം മാറിക്കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ബാങ്കിനോട് അന്വേഷിച്ചു. എന്നാൽ, എങ്ങനെയും നടക്കില്ല എന്നായിരുന്നു ബാങ്കിന്റെ ഭാ​ഗത്ത് നിന്നുമുള്ള മറുപടി. എന്നാൽ, വെറും കയ്യോടെ മടങ്ങാൻ ടോണോ തയ്യാറായിരുന്നില്ല. അങ്ങനെ പുതിയ നോട്ടുകളുമായി മാറ്റം ചെയ്ത് ഏകദേശം 29 ലക്ഷം രൂപ ടോണോ വാങ്ങിയെടുത്തു. കിട്ടിയ ആ പഴയ നോട്ടിൽ ചിലത് അതിന്റെ ഓർമ്മയ്ക്കായി ടോണോ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

Related Articles

Back to top button