വീട്ടുമുറ്റത്ത് വെള്ളവും വളവും നൽകി കഞ്ചാവ് കൃഷി..27കാരൻ അറസ്റ്റിൽ…

കോട്ടയം വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസ്സിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളാണ് പിടിയിലായത്.വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നതെന്ന് വൈക്കം എക്സൈസ്സ് സംഘം പറഞ്ഞു.കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. 3 അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. വൈക്കത്തും സമീപ പ്രദേശങ്ങളിലും കഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി ഉപയോഗിക്കുന്നതായും അതിനാൽ അന്വേഷണം വ്യാപകമാകുമെന്നും എക്സൈസ് ഇൻസ്പെക്ടര്‍ കൃഷ്ണകുമാർ പറഞ്ഞു.

Related Articles

Back to top button