വീട്ടുകാർ ആശുപത്രിയിൽ പോയി…. അലമാരയിൽ സൂക്ഷിച്ചിരുന്ന….
വൈക്കം :വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവന്റെ സ്വർണാഭരണങ്ങളും ഡയമണ്ടുകളും മോഷണം പോയി. കോട്ടയം വൈക്കം നഗരസഭ ഒൻപതാം വാർഡ് തെക്കേനാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാകാം മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.വീടിന്റെ മേൽക്കൂരയുടെ ഓടു പൊളിച്ച് അകത്തുകടന്ന് മച്ചും പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. പുരുഷോത്തമൻ നായരും ഭാര്യ ഹൈമവതിയും മകൾ ദേവീ പാർവതിയുമാണ് വീട്ടിൽ താമസിക്കുന്നത്. ഇന്നലെ രാത്രി 9.30ന് മൂന്നു പേരും പരിചയക്കാരനായ ഡ്രൈവർ രാജേഷിനൊപ്പം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.