വീട്ടിലെ പണവും സ്വർണാഭരണങ്ങളും കാണാതാവുന്നു… ചോദിച്ചപ്പോൾ പ്ലസ് ടു വിദ്യാർത്ഥിനി ഒഴിഞ്ഞുമാറി…. ഒടുവിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…..
കഴിഞ്ഞ രണ്ടുമാസമായി വീട്ടിൽ നിന്ന് പണവും സ്വർണാഭരണങ്ങളും കാണാതാവുന്നത് കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. അതിനിടെ കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു ഭീഷണി സന്ദേശം കാണാൻ ഇടയായി. അതേകുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടി ഒഴിഞ്ഞുമാറുകയും ചെയ്തു.
സോഷ്യൽ മീഡിയയാണ് വില്ലനായത്. സോഷ്യൽ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച ശേഷം പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തയാൾ ഒടുവിൽ അറസ്റ്റിലായി. അതിനിടെ പെൺകുട്ടിയെ ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി യുവാവ് ഫോട്ടോയും വീഡിയോയും പകർത്തിയ കാര്യം കുട്ടി കസിനെ അറിയിച്ചു. കസിൻ ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ ബ്ലാക്ക് മെയിൽ ചെയ്തതായും ഇതിന്റെ ഭാഗമായി വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തന്നിൽ ഇതുവരെ 1. 2 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇത്തരത്തിൽ നിരവധി കുട്ടികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിക്കെതിരെ നിരവധി വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.