വിവാഹ ഫോട്ടോഷൂട്ടിനിടെ സംഭവിച്ചത്!!

നിത്യവും സോഷ്യല്‍ മീഡിയയില്‍ ധാരാളം വൈറല്‍ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും കാഴ്ചക്കാരെ ലഭിക്കുന്നതിന് വേണ്ടി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവ ആയിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും.

അതുപോലെ തന്നെ വിവാഹ ഫോട്ടോഷൂട്ട് വീഡിയോകളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ കൂടിയുണ്ടാകുമ്പോഴാണ് വിവാഹ ഫോട്ടോഷൂട്ട് വീഡിയോകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വിവാഹത്തിന് ശേഷം വരനും വധുവും കൂടിയുള്ള റൊമാന്‍റിക് ഫോട്ടോഷൂട്ട് നടക്കുകയാണ്. കാഴ്ചയില്‍ ഇതൊരു കാടിനടുത്തുള്ള സ്ഥലമായി തന്നെയണ് തോന്നുന്നത്.

ഇവിടെയൊരു നടപ്പാലത്തില്‍ നില്‍ക്കുകയാണ് വരനും വധുവും. വരന്‍ വധുവിനെ എടുത്ത് പൊക്കി വട്ടം കറക്കുകയാണ്. ഇതിനിടെ പെട്ടെന്ന് വധുവിന്‍റെ ഫ്രോക്കിലൊരാള്‍ കയറിപ്പിടിക്കുന്നു. മറ്റാരുമല്ല ഒരു കുരങ്ങനാണിത്. വധുവാണെങ്കില്‍ ഇതോടെ പേടിച്ച് പിന്മാറുകയാണ്. എന്നാല്‍ വരൻ ഇതിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിക്കുന്നു. കുരങ്ങിനൊപ്പമുള്ള കുട്ടിക്കുരങ്ങിനെയും ഇദ്ദേഹം വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുന്നു.

ഇത് കണ്ടതോടെ വധുവും അടുത്തെത്തി കൗതുകത്തോടെ ഇവയെ തൊട്ടുനോക്കുകയും മറ്റും ചെയ്യുകയാണ്. അപ്രതീക്ഷിതമായ നടന്ന സംഭവത്തെ ക്ട് ചെയ്ത് നീക്കാതെ ഇതുകൂടി രസകരമായി ഉള്‍ക്കൊള്ളിച്ച് വീഡിയോഗ്രാഫര്‍മാര്‍ വീഡിയോ ചെയ്തിരിക്കുകയാണ്. എന്തായാലും രസകരമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

Related Articles

Back to top button