വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ ? ആശാ ശരത്ത് പറയുന്നത് ഇങ്ങനെ…..

വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത് ഉയര്‍ന്നു വരുന്ന ചോദ്യമാണ്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ലെന്ന് ആശാ ശരത്ത് പറയുന്നു. ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന്‍ മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല.
പ്രണയിക്കാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്നും നടി ആശാ ശരത്ത് പറയുന്നു. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്നമല്ല എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ച്ചപ്പാടാണ്. പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായംകൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ആശാ ശരത്ത് പറഞ്ഞു. പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്നമേ അല്ല.

Related Articles

Back to top button