വിവാഹത്തിന് ഒരു അതിഥി എത്തി… പിന്നീട് സംഭവിച്ചത്….

വിവാഹത്തില്‍ അതിഥികളെ തൃപ്തിപ്പെടുത്തുക വലിയ കാര്യമാണ്. അനേകം ആളുകളെ ക്ഷണിച്ചു കൊണ്ടാണ് ഇന്ന് മിക്ക വിവാഹങ്ങളും നടക്കുന്നതും. എന്നാല്‍, ഇവിടെ ഒരു കല്ല്യാണത്തിന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി. അതോടെ ആളുകളെല്ലാം ഓടി. ആരായിരുന്നു ആ അതിഥി എന്നോ? ഒരു കറുത്ത കൂറ്റന്‍ കാള.

വിവാഹവേദിയിലേക്ക് കാള കയറി വരുന്നതു വരെ കാര്യങ്ങളെല്ലാം നന്നായി നടന്നിരുന്നു. എന്നാല്‍, പെട്ടെന്ന് എവിടെ നിന്നോ ഒരു കാള കയറി വരികയും അത് അവിടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുകയും ആയിരുന്നു. ആദ്യം കാള കയറി വന്നത് ശാന്തമായിട്ടാണ്. പിന്നാലെ വിവാഹവേദിയിലെ ഒരുക്കങ്ങളെല്ലാം നോക്കി നില്‍ക്കുന്നത് കാണാം. പിന്നാലെ, ഒരാള്‍ അതിനെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അപ്പോഴേക്കും കാളയുടെ മട്ട് മാറി. അത് പിന്നെ ഒരു ഭാഗത്ത് നിന്നും മറ്റൊരു ഭാഗത്തേക്ക് ഓടാന്‍ തുടങ്ങി. സമീപത്ത് ഒരുക്കിയ ഭക്ഷണ സ്റ്റാളിന്‍റെ അടുത്തേക്കും അതിനിടയില്‍ പോകുന്നുണ്ട്. ഇവിടെ നിന്നിരുന്ന ആളും കാള പെട്ടെന്ന് കേറി വരുന്നത് കണ്ട് പരിഭ്രമിച്ച് പോകുന്നു. 

വിവാഹത്തിന് വന്ന പലരും ഈ ക്ഷണിക്കപ്പെടാത്ത അതിഥിയെ കണ്ട് പേടിച്ചു പോയി. വിവാഹ വേദിക്കോ അതിഥികള്‍ക്കോ കാള എന്തെങ്കിലും അപകടം വരുത്തുമോ എന്ന് പലരും ഭയന്നു. വീഡിയോയുടെ ആദ്യത്തെ 15 സെക്കന്‍റ് കാണുമ്പോള്‍ തന്നെ കാണുന്നവരും എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നു പോകും. എന്നാല്‍, ഭയപ്പെട്ട പോലെ അപകടം ഒന്നും സംഭവിച്ചില്ല.

Related Articles

Back to top button