വിവാദ ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി…ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേഡ്കറെ പുറത്താക്കി…
സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേഡ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഒടുവിൽ കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസിൽ നിന്ന് പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്.