വിവാദങ്ങളില്‍ ഇടംപിടിച്ച് നീറ്റ് പരീക്ഷ…
ഇത്തവണത്തെ നീറ്റ് പരീക്ഷ, അത്ര നീറ്റായിട്ടല്ല നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അസാധാരണമായ റിസള്‍ട്ടുകള്‍, അധികൃതരുടെ വിചിത്രമായ മറുപടികള്‍, പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണങ്ങള്‍, അസാധാരണ വിജയം നേടിയവരില്‍ ഭൂരിപക്ഷവും ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവരാണെന്ന ആരോപണങ്ങള്‍, ഇത്തരത്തില്‍ നിരവധി പിഴവുകളാല്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇത്തവണത്തെ നീറ്റ് പരീക്ഷ.നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍മാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പതിവില്ലാതെ 67 പേരാണ് ഇത്തവണ ഫുള്മാര്ക്കോടുകൂടി ഒന്നാം റാങ്ക് നേടിയത്. ഇത് നിരവധി സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്.