വിമാനം 37,000 അടി ഉയരത്തിൽ.. വാതിൽ തുറക്കാൻ യേശു പറഞ്ഞു… വിചിത്രവാദവുമായി 34കാരി….
അപകടങ്ങൾ പലപ്പോഴും വിളിച്ചു വരുത്തുന്നത് നമ്മൾ തന്നയാണ്.നമ്മുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവന് പോലും ആപത് ആകാം. അങ്ങനെ ഒരു സംഭവമാണ് ഇവിടെയും ഉണ്ടായത്. ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനം, അതിന്റെ ഡോർ തുറന്നു വിട്ടാൽ ഉണ്ടാകുന്ന അവസ്ഥയോ. ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ.
കഴിഞ്ഞദിവസം വിമാനത്തിലെ ഒരു യാത്രക്കാരി വിമാനം പറന്നുയർന്ന് ആകാശത്തിലെത്തിയതും എല്ലാ യാത്രക്കാരെയും ഞെട്ടിച്ചുകൊണ്ട് വിമാനത്തിന്റെ വാതിൽ തുറന്നു വിടാൻ ശ്രമം നടത്തി. സൗത്ത് വെസ്റ്റ് എയർലൈൻസിൽ യാത്രയിലാണ് ഈ സംഭവം അരങ്ങേറിയത്. വിമാനം 37000 അടി ഉയരത്തിൽ എത്തുമ്പോൾ വിമാനത്തിന് വാതിൽ തുറന്നു വിടണം എന്ന് തന്നോട് യേശു പറഞ്ഞു എന്ന വിചിത്രവാദവുമായാണ് ഈ സ്ത്രീ വിമാനത്തിന്റെ വാതിൽ തുറന്നു വിടാൻ ശ്രമം നടത്തിയത്.
ഒഹായോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രക്കാരിയാണ് വിമാനത്തിനുള്ളിൽ ഇത്തരത്തിൽ പെരുമാറിയത്. വിമാനം പറന്നുയർന്നത് മുതൽ വിമാന വാതിൽ തുറക്കാൻ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി യുവതി ഫ്ലൈറ്റ് അറ്റൻഡുകളെ ബുദ്ധിമുട്ടിക്കാൻ ആരംഭിച്ചിരുന്നു. 34 -കാരിയായ എലോം അഗ്‌ബെഗ്‌നിനൂ എന്ന യുവതിയാണ് വിമാനത്തിലെ യാത്രക്കാർക്ക് മുഴുവൻ ഭീഷണിയായി മാറിയത്.
വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള ശ്രമത്തിൽ നിന്നും യുവതിയെ പിടിച്ചു മാറ്റാൻ ശ്രമിച്ച ഫ്ലൈറ്റ് അറ്റൻഡറുകളിൽ ഒരാളെ ഇവർ തള്ളിയിട്ടു. എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാരന്റെ തുടയിൽ ഇവർ കടിച്ചു.
ഒടുവിൽ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റിൽ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കി. പിന്നീട് ഇവരെ പൊലീസിനെ കൈമാറി. യേശു തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് ഇവർ പൊലീസിന് നൽകിയ മറുപടി. ഒടുവിൽ മൂന്നര മണിക്കൂർ കൊണ്ട് തീരേണ്ട യാത്ര 6 മണിക്കൂർ കൊണ്ടാണ് അവസാനിച്ചത്.