വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി പ്ലസ് ടു വിദ്യാർഥികൾ..ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്തടിച്ചു..സംഭവം കണ്ണൂരിൽ….
ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.വിദ്യാർത്ഥിയുടെ ആക്രമണത്തിൽ പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ സിനി ക്ലാസ് എടുക്കുന്നതിനിടയിൽ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാർഥികൾ, ക്ലാസിൽ കടന്നു പ്ലസ് വൺ വിദ്യാർഥിയെ തല്ലുകയായിരുന്നു.
ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് വിദ്യാർത്ഥി അടിച്ചത്. അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.