വിദ്യാർഥിനികളുടെ നഗ്‌നവിഡിയോ പകർത്തി..പെൺവാണിഭത്തിന് ഉപയോഗിച്ചു..സഹപാഠിയുടെ അമ്മയും കൂട്ടാളികളും പിടിയിൽ…

പ്ലസ്ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി.തങ്ങളെ പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരകളാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി.ചെന്നൈയിലാണ് സംഭവം.ബ്യൂട്ടീഷ്യൻ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പെൺവാണിഭത്തിനു നിർബന്ധിച്ചത്.

നിർബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.സമൂഹമാധ്യമങ്ങളിലൂടെയാണ് നദിയ ഇടപാടുകൾ നടത്തിയിരുന്നത്. ഇടപാടുകാരിൽ കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുട്ടികൾ നാദിയയിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു .എന്നാൽ ഇവരുടെ നഗ്‌ന വിഡിയോകൾ രക്ഷകർത്താക്കളെ കാണിക്കുമെന്ന് ഭീക്ഷണി പെടുത്തി വീണ്ടും പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു.

Related Articles

Back to top button