വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല താലൂക്കുകൾക്കാണ് അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊങ്കാലയുടെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചിടും. ഇന്ന് പൂർണ്ണമായും പൊങ്കാല ദിവസമായ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുമാണ് മദ്യശാലകൾ അടച്ചിടുക. കുട്ടനാട് റേഞ്ചിലെ കള്ളുഷാപ്പുകളും തകഴിയിലെ ബിവറേജസ് ഔട്ട്ലെറ്റും തുറക്കില്ല.

Related Articles

Back to top button