വാല്‍പ്പാറയിൽ യുവാവ് മുങ്ങി മരിച്ചു …….

തൃശൂര്‍: വാൽപ്പാറ വെള്ളമല ടണലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. വാൽപ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണൻ ( 26 ) ആണ് മരിച്ചത്. വാൽപ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാർക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാൻ പോയത്. പാറയിടുക്കിൽ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button