വായുസഞ്ചാരം കുറഞ്ഞ കിണറില്‍ ഇറങ്ങി എഴുപതുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്…

വായുസഞ്ചാരം കുറഞ്ഞ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. എഴുപതുകാരനായ പട്ടാണിപ്പാറ മുടിയന്‍ചാല്‍ കായത്തടത്തില്‍ ശങ്കരന് ആണ് അഗ്‌നിരക്ഷാ സേന രക്ഷകരായത്കുഴുപ്പില്‍ ടോമി എന്നയാളുടെ 35 അടിയോളം താഴ്ചയുള്ള വായുസഞ്ചാരം കുറഞ്ഞ കിണര്‍ വൃത്തിയാക്കുന്നതിനായി ശങ്കരന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ താഴെയെത്തിയപ്പോള്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ടു. തിരിച്ചു കയറാന്‍ കഴിയാതെ ശങ്കരന്‍ കിണറില്‍ കുടുങ്ങി. ഉടന്‍ തന്നെ ടോമി പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വല ഉപയോഗിച്ച് ശങ്കരനെ മുകളില്‍ എത്തിച്ചു.

Related Articles

Back to top button