വാദം പൊളിയുന്നു..സ്‌ഫോടനത്തിൽ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും നേരിട്ട് പങ്ക്….
പാനൂർ സ്‌ഫോടനത്തിൽ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദം പൊളിയുന്നു. ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് എന്നിവര്രെ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അമല്‍ ബാബുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത് .കൂടാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മിഥുന്‍ലാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ സ്‌ഫോടന കേസില്‍ ഡിവൈഎഫ്‌ഐക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.ഇതിന് പുറമെ ഒളിവിലുള്ള പ്രതി ഷിജാല്‍ ഡിവൈഎഫ്‌ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍ പ്രതികളായ നാല് പേര്‍ക്ക് പ്രത്യക്ഷമായ പാര്‍ട്ടി ബന്ധവുമുണ്ട്.
സംഭവ സമയത്ത് അമല്‍ ബാബു സ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അന്നേ ദിവസം മിഥുന്‍ലാല്‍ ബെംഗളൂരുവില്‍ ആയിരുന്നുവെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബോംബ് നിര്‍മാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി . ചെറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍.