വാട്സ്ആപ്പ് സ്റ്റോറേജ് ഫുൾ ആക്കുന്നോ ? പരിഹാരം ഉണ്ട്…..
വാട്സ്ആപ്പ് ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്റ്റോറേജ് ഫുൾ ആകുന്നു എന്നത്. വാട്സ്ആപ്പ് മീഡിയയുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, സ്റ്റോറേജിന്റെ അളവിലും കുറവ് സംഭവിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്ന ചില സെറ്റിംഗ്സുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. വാട്സ്ആപ്പ് സ്റ്റോറേജ് എങ്ങനെ എളുപ്പത്തിൽ ക്ലിയർ ചെയ്യാമെന്ന് അറിയാം.വാട്സ്ആപ്പ് തുറന്നതിനു ശേഷം Settings ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിൽ Storage and Data എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത്, Manage Storage ക്ലിക്ക് ചെയ്യുക. പുതുതായി തുറന്നുവരുന്ന വിൻഡോയിൽ 5 എംബിക്ക് മുകളിലുള്ള ഫയലുകൾ കാണാൻ സാധിക്കും. ഇവയിൽ നിന്ന് ഓരോ ചാറ്റിലെയും ഫയലുകൾ പ്രത്യേകം തരംതിരിച്ച് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് കാണുന്ന ഡിലീറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും.