വരുന്നു കോവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധി..മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍…

കോവിഡിനേക്കാൾ 100 മടങ്ങ് വിനാശകാരിയായ പക്ഷിപ്പനി ലോകത്ത് പടർന്നു പിടിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍ . H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് .അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇതൊരു മഹാമാരിയായി മാറാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചത്.

ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നത് ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നത് എന്ന് പീറ്റ്സ്ബർഗിലെ പ്രമുഖ ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി പറഞ്ഞു .അപകടകരമായ ഒരു മഹാമാരി ഒട്ടും അകലയല്ലെന്നും ആഗോള പകർച്ചവ്യാധിയായി എച്ച്5എൻ1 മാറിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .എച്ച്5എൻ1 സൃഷ്ടിച്ചേക്കാവുന്ന മഹാമാരിയുടെ ആഘാതം കോവിഡിനേക്കാൾ 100 മടങ്ങ് ശക്തിയുള്ളതാകാമെന്നും ഉയർന്ന മരണ നിരക്കിന് കാരണമാവുമായും ചെയ്തേക്കാമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടന്‍ പറഞ്ഞു.

Related Articles

Back to top button