വരന് മാലയിട്ടു…പിന്നാലെ വധു….
വിവാഹ വേദിയിൽ എത്തി വരന് മാലയിട്ടു. പിന്നാലെ 20കാരിയായ വധു വിവാഹ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. പരസ്പരം ഹാരം കൈമാറുന്നതിനിടെയാണ് വധു പെട്ടെന്ന് കുഴഞ്ഞുവീണത്. യുപിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴി സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ലഖ്നൗവിലെ ഉൾപ്രദേശമായ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു വിവാഹം നടന്നത്. മലിഹാബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞു.
സോഷ്യൽ മീഡിയ വഴിയാണ് ഞങ്ങൾ സംഭവം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിനായി ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാദ്വാന ഗ്രാമത്തിലെ രാജ്പാൽ എന്നയാളുടെ മകളാണ് മരിച്ച ശിവാംഗി. വിവാഹ വേദിയിലേക്ക് നടന്നുവന്ന ശിവാംഗി വരനായ വിവേകിന് മാലചാര്‍ത്തി. എന്നാൽ പിന്നാലെ ശിവാഗി കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം പരിഭ്രാന്തരായ അതിഥികൾ വൈകാതെ യുവതിയ കമ്യൂണിറ്റി ഹെൽ സെന്ററിലെത്തിച്ചു. ഇവിടെ നിന്ന് ട്രോമ സെന്ററിലേക്ക് മാറ്റാൻ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.