വയനാട് ദുരന്തം…വായ്പ എഴുതിത്തള്ളാൻ സാവകാശം തേടി കേന്ദ്രം…

കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ താൽക്കാലിക പുനരധിവാസം പൂർത്തിയായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം സന്ദർശനം നടത്തിയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം, ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വായ്പ്പകൾ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കുന്നതിനായി കേന്ദ്രം സാവകാശം തേടി.
ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ച നടക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആറാഴ്ച്ചയ്ക്കുള്ളിൽ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിയമപ്രകാരമുള്ള ദുരന്തനിവാരണ പദ്ധതികൾ വിവിധ വകുപ്പുകളിൽ ആവിഷകരിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടികാണിച്ചു.

Related Articles

Back to top button