വയനാട് കോളേജിൽ സംഘർഷം..രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്….

തലപ്പുഴ വയനാട് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക് .പരുക്കേറ്റ രണ്ടു പേരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുഡിഎസ്എഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഉച്ചക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എസ്എഫ്ഐ യൂണിറ്റ് ജോയിന്‍ സെക്രട്ടറിയും മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ നിമര്‍ അക്ബര്‍, അമന്‍ ഷൗക്കത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

യുഡിഎസ്എഫ് പ്രവര്‍ത്തകരായ എട്ടംഗ സംഘം വടിയും മറ്റുമായി എത്തി ആക്രമിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിച്ചു .കോളേജില്‍ കഴിഞ്ഞ ദിവസം ആര്‍ട്സ് ഡേ നടന്നിരുന്നു. അന്നും സംഘര്‍ഷമുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തില്‍ തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button