വയനാടിന് പുറമെ അമേഠിയിലും മത്സരിക്കാന്‍ തയ്യാര്‍..നിലപാടറിയിച്ച് രാഹുല്‍ ഗാന്ധി….
വയനാടിനെ കൂടാതെ ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് പാർട്ടിയെ രാഹുല്‍ ഗാന്ധി അറിയിച്ചതായി റിപ്പോര്‍ട്ട്. 2004 മുതല്‍ 2019 വരെ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു.എന്നാൽ 2019ല്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് 55,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
എണ്‍പത് ലോകസഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വലിയ നിലയില്‍ സ്വാധീന ശേഷിയുള്ള രണ്ടു മണ്ഡലങ്ങളാണ് അമേഠിയും റായ്‌ബെറേലിയും. പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലുള്ളവരെ വിജയിപ്പിക്കുന്ന മണ്ഡലമായിരുന്നു രണ്ടും. പക്ഷെ 2019 ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു .