വനിതാ ഡോക്ടറുടെ കൊലപാതകം..തൃണമൂൽ എംപി രാജിവെച്ചു…മമതയ്ക്ക് കത്ത്…
ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു. തൃണമൂലിന്റെ രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാര്‍ ആണ് രാജിവച്ചത്. മമത സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചാണ് സിര്‍ക്കാറിന്റെ നടപടി.വിഷയം കൈകാര്യം ചെയ്ത സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജവഹർ സിർകാർ, സർക്കാരിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജിക്ക് കത്തയച്ചു.
അഴിമതിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്തില്‍ നിരാശയെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ സിര്‍ക്കാര്‍ പറഞ്ഞു. ഉന്നത സ്ഥാനം വഹിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഴിമതി നടത്തുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സിര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.