വനിതാ ഡോക്ടറുടെ കൊലപാതകം..സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ….

ബംഗാളിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് സി.ബി.ഐ ഇന്ന് ഏറ്റെടുക്കും.ഇതിനായി സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയതായി റിപ്പോർട്ട്.കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എത്തുന്നത്. ബംഗാൾ പൊലീസിന്‍റെ അന്വേഷണത്തിൽ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറിയത്.

പീഡനത്തിന് ഇരയാകുന്നതിനു മുൻപ് പെൺകുട്ടി ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായി. സംഭവത്തിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായി റസിഡന്‍റ് ഡോക്ടർമാർ സമരത്തിലായിരുന്നു.സംസ്ഥാന പൊലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേ​ഗ കോടതിയിലേക്ക് മാറ്റാനാണ് ആ​ഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

Related Articles

Back to top button