വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമം..രണ്ടു പേര്‍ അറസ്റ്റില്‍…

മാനന്തവാടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം അയ്യൂബ് (38), കോമ്പി വീട്ടിൽ അബു എന്ന ബാബു(40) എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത് .2023 നവംബർ 23ന് പുലർച്ചെ ആലാർ ഭാഗത്ത്‌ ആയിരുന്നു കേസിനാസ്പദമായ സംഭവം.

പേരിയ 35-ല്‍ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹന പരിശോധന നടത്തുമ്പോള്‍ ചന്ദനത്തോട് ഭാഗത്തു നിന്നും വന്ന പ്രതികള്‍ സഞ്ചരിച്ച കാര്‍ കൈ കാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗതയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ഡിപ്പാർട്മെന്‍റ് വാഹനത്തിൽ ഇടിക്കുകയുമായിരുന്നു.തുടർന്ന് നിർത്താതെ പോയ വാഹനം ആലാർ ഭാഗത്ത്‌ ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിച്ച് കടന്നുകളയുയയും ചെയ്തു. വനംവകുപ്പ് ചുമത്തിയ കേസിൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ ഇന്ന് പൊലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button