ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്തുപറഞ്ഞു…അറുപത്തിമൂന്നുകാരനെ….

അറുപത്തിമൂന്നുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വിവരം പുറത്തുപറഞ്ഞതിന് മൂന്ന് യുവാക്കളാണ് വയോധികനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കേസില്‍ ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ള രണ്ട് പേരും നാല്‍പ്പത്തിരണ്ടുകാരനുമാണ് പിടിയിലായത്. അറുപത്തിമൂന്നുകാരന്‍ മൂന്ന് യുവാക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിനുപ്രതിഫലമായി യുവാക്കള്‍ പണവും മദ്യവുമെല്ലാം നല്‍കിയിരുന്നു. കഴിഞ്ഞമാസം ഒമ്പതാം തീയതിയാണ് വയോധികനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലൈംഗിക ഉത്തേജനത്തിനുള്ള ഗുളികകളും സ്പ്രേയും എണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. അടുത്തിടെ ഇക്കാര്യം വയോധികന്‍ ചിലരോട് പറഞ്ഞിരുന്നു. ഇതോടെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് സംഭവം

Related Articles

Back to top button