റോഡരികിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് ലഭിച്ചത് !!!!!
കല്ലമ്പലം: കപ്പാംവിള-മുക്കുകട റോഡിൽ പയറ്റുവിളക്ക് സമീപം റോഡിൽ ഒഴുക്കിയ കക്കൂസ് മാലിന്യത്തിൽ നിന്ന് ലഭിച്ചത് എന്താണെന്നോ… പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചത് ഫോട്ടോ എടുത്ത് പരാതി നൽകാൻ എത്തിയ നാട്ടുകാരായ യുവാക്കൾക്കാണ് ഏകദേശം രണ്ട് പവനോളം വരുന്ന മാല ലഭിച്ചത്. ആരുടെയോ വീട്ടിൽ നിന്ന് ഡ്രെയിനേജ് മാലിന്യം എടുത്ത് ഇവിടെ ഉപേക്ഷിക്കുന്ന സമയത്ത് അതിൽ നിന്ന് ഇവിടെ വന്നതാകാം എന്ന് നാട്ടുകാർ സംശയിക്കുന്നു. മാലിന്യം എടുത്ത വീട്ടിലെ ക്ലോസ്സെറ്റിൽ നഷ്ടപ്പെട്ടതാകാം സ്വർണ്ണ മാല.
മാലിന്യം കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാർ ഇപ്പോൾ സന്തോഷത്തിലാണ്. എന്നാൽ ലഭിച്ച സ്വർണ്ണമാല എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ഇവർ. സ്വർണ്ണമാല പഞ്ചായത്തിലോ പോലീസിനെ ഏൽപ്പിക്കണോ അതോ 7ാം വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ സാബുവിനയോ, 4ാം വാർഡ് മെമ്പർ സവാദിനെ എൽപ്പിക്കണോ എന്ന തർക്കത്തിൽ ആണ് ഇപ്പോൾ.
നാട്ടുകാരിൽ ചിലർക്ക് സ്വർണമാല വിറ്റ് ഈ മേഖലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും അഭിപ്രായമുണ്ട്.
സ്വർണ മാലയുടെ ഉടമയെ കണ്ട് പിടിച്ചു തിരിച്ച് ഏല്പിക്കണം എന്നും നാട്ടുകാരിൽ ചിലർ ആവിശ്യ പെടുന്നുണ്ട്. പോലീസിന്റെ സാനിദ്ധ്യത്തിൽ തെളിവ് സഹിതം ബന്ധപെടുന്നവർക്ക് മാല തിരിച്ച് കൊടുക്കുന്നതാണ് എന്ന് മാല കൈവശം വച്ചിരിക്കുന്ന പ്രദേശവാസി പറയുന്നു.