റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി..കൊച്ചുവേളി ഇനിമുതൽ…
തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി.കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാറിൻറെ അപേക്ഷ പരിഗണിച്ചാണ് നടപടി. റെയിൽവേ ബോർഡിന്റെ ഉത്തരവ് കൂടി പുറത്ത് വന്നാൽ ഔദ്യോഗികമായി പേര് മാറ്റം നിലവിൽ വരും.