റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായി രണ്ട് ബാഗുകള്‍… പരിശോദിച്ചപ്പോൾ….

റെയില്‍വേ സ്റ്റേഷനില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ബാഗുകള്‍ കണ്ടെടുത്തു. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്നാണ് ബാഗുകള്‍ ലഭിച്ചത്. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ബാഗ് കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ റെയില്‍വേ പോലീസിനെ വിവരമറിയിച്ചതിന് പിന്നാലെയാണ് ബോംബ് സ്‌ക്വാഡ് എത്തിയത്. അധികൃതരെത്തി പരിശോധിച്ചപ്പോൾ ബാഗില്‍ നിന്ന് ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് റെയില്‍വേ അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്രയിലുള്ള മൗണ്ട് മാരി പള്ളി ആക്രമിക്കപ്പെടുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ലഷ്‌കര്‍ ഭീകരര്‍ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.

Related Articles

Back to top button