രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി…

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ മൂന്ന് ദിവസവും രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ചോദ്യം ചെയ്യല്‍.അതേസമയം സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Related Articles

Back to top button