രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പ്..ജയിലാകാതിരിക്കാനുള്ള അടവെന്ന് രണ്ടാം ഭർത്താവ്…

ബോളിവുഡ് താരം രാഖി സാവന്തിന്റെ അസുഖം ശുദ്ധ തട്ടിപ്പാണെന്നും ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള അടവാണിതെന്നുമാണ് രണ്ടാം ഭർത്താവ് ആദിൽ ഖാൻ ദുറാനി. രാഖിയോട് ഉടൻ കീഴടങ്ങണമെന്നാണ് ആവ​ശ്യപ്പെട്ടിരിക്കുന്നത്, ആ ദിവസം അടുത്തുകൊണ്ടിരിക്കുകയാണെന്നും ആദിൽ വ്യക്തമാക്കി.കഴിഞ്ഞ വർഷമാണ് ആദിലും രാഖിയും വേർപിരിഞ്ഞത്.ലൈംഗിക ചുവയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിൽ രാഖിക്കെതിരെ പരാതി നൽകിയിരുന്നു.

എന്നാൽ നടി പരാതിക്കെതിരെ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയെന്നും ഉടൻ കീഴടങ്ങേണ്ടി വരുമെന്നും ആദിൽ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് രാഖി അടവുമായി എത്തിയത് എന്നാണ് ആദിൽ പറയുന്നത്.

Related Articles

Back to top button